Politics

പൂരം കലക്കി ബിജെപിക്ക് വിജയ സാധ്യത ഉണ്ടാക്കിക്കൊടുത്തു; പ്രേരണ നൽകിയത് മുഖ്യമന്ത്രി: കെ മുരളീധരൻ

Posted on

തൃശൂർ: പൂരം കലക്കി ബിജെപിക്ക് വിജയ സാധ്യത ഉണ്ടാക്കി കൊടുത്തുവെന്നും അതിന് പ്രേരണ നൽകിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ. എഡിജിപിയാണ് അതിന് നേതൃത്വം നൽകിയത്. വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണത്തിൽ കുറഞ്ഞ ഒന്നിനും തയാറല്ല. സമരവുമായി മുന്നോട്ട് പോകും. എല്ലാത്തിനും പിന്നിൽ അജിത് കുമാറാണെന്നും മുരളീധരൻ പറഞ്ഞു.

24-ന് കെപിസിസി ആഹ്വാനം ചെയ്ത സമരം നടത്തും. മറ്റ് സമരങ്ങളും ഉണ്ടാകും. പൂരം കലക്കിയത് സർക്കാരിന്റെ അറിവോടെയെന്ന് അറിയാമായിരുന്നു. ഒരു കമ്മീഷണർ വിചാരിച്ചാൽ കലക്കാൻ കഴിയില്ല. പിന്നാലെ എഡിജിപി ആ‍ർഎസ്എസ് നേതാക്കളെ കണ്ടുവെന്ന വാർത്ത വന്നു. ബിജെപിക്ക് എങ്ങനെ ഒരു എംപിയെ നൽകാം എന്ന ചർച്ചയാണ് ആ‍ർഎസ്എസും എഡിജിപിയും നടത്തിയത്. പൂരം കലക്കാൻ പലതവണ ശ്രമിച്ചു. പൂരം കലങ്ങിയതിന്റെ മെച്ചം ബിജെപിക്ക് കിട്ടി. പൂരം കലക്കിയത് കൊണ്ടാണ് സുരേഷ് ഗോപി വിജയിച്ചത്.

ബിജെപി മത്സരരംഗത്തില്ല. തൃശൂരിൽ യുഡിഎഫിന്റെ പരാജത്തിന് കാരണം പൂരമല്ല. അട്ടിമറി നടന്നിട്ടുണ്ട്. അജിത് കുമാർ എന്ത് എഴുതിയാലും വിശ്വസിക്കില്ല. അന്വേഷണം വേണം. മൂന്ന് സ്ഥാനാർത്ഥികൾക്കും ഒരേ അഭിപ്രായമാണ്. മുഖ്യമന്ത്രി അന്വേഷണത്തെ പേടിക്കുകയാണ്. പി ശശിക്കൊപ്പവും അജിത് കുമാറിന് ഒപ്പവുമാണ് മുഖ്യമന്ത്രി. ഇവരെ പിണറായി വിജയൻ സംരക്ഷിക്കുകയാണെന്നും മുരളീധരൻ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version