പൂഞ്ഞാർ പനച്ചിക്കപാറയിൽ പത്താം ക്ലാസ് വിദ്യാർഥി കഞ്ചാവുമായി എക്സൈസ് പിടിയിലായി. ആറ് ഗ്രാം കഞ്ചാവാണ് വിദ്യാർഥിയിൽ നിന്ന് പിടിച്ചെടുത്തത്.

റോഡിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട വിദ്യാർഥിയെ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ഇന്നലെ രാത്രിയിലാണ് സംഭവം. പരിശോധനയ്ക്കിടെ വിദ്യാർത്ഥി എക്സൈസ് ഉദ്യോഗസ്ഥനെ തള്ളി താഴെയിട്ടുവെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം, കൊച്ചിയിൽ MDMAയുമായി രണ്ടു പേർ പിടിയിലായി. തോപ്പുംപടിയിൽ നിന്നും എറണാകുളം SRM റോഡിൽ നിന്നുമാണ് രണ്ടു പേർ പിടിയിലായത്. അരുൺ കുമാർ, മുഹമ്മദ് സനൂപ് എന്നിവരെ ഡാൻസാഫ് സംഘമാണ് പിടികൂടിയത്. സനൂപിൽ നിന്ന് 10.45 ഗ്രാമും, അരുണിൽ നിന്ന് 13.23 ഗ്രാം എംഡിഎംഎയുമാണ് പിടിച്ചെടുത്തത്.

