Kottayam
പൂഞ്ഞാർ ടൗൺ അങ്കനവാടിക്ക് പുതിയ ഇരുനില മന്ദിരം: സ്ഥലം സംഭാവന ചെയ്തത് 54 വർഷം മുമ്പ് സ്വാതന്ത്ര്യ സമര പോരാളി ജോസഫ് തെളളി
പൂഞ്ഞാർ:സ്വാതന്ത്ര്യ സമര സേനാനി ആയിരുന്ന
ജോസഫ് തെള്ളി സംഭാവന ചെയ്ത സ്ഥലത്ത്, 54 വർഷം മുൻപ്, ബാലവാടി ആയിട്ട് ആരംഭിച്ചു, ഇപ്പോൾ
അങ്കണവാടി ആയിട്ട് പ്രവർത്തിച്ചു വരുന്ന, പൂഞ്ഞാർ ടൗൺ അങ്കണവാടിക്ക് വേണ്ടി, പുതിയതായി, ഇരു നിലകളിലായി പണി പൂർത്തീകരിച്ച മന്ദിരത്തിന്റെ ഉൽഘാടനം
ആന്റോ ആന്റണി M P നിർവഹിച്ചു.
പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് ഫണ്ട്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഫണ്ട്, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഫണ്ട് എന്നിവ ഉപയോഗിച്ചാണ് അങ്കണവാടി കെട്ടിടം പണി പൂർത്തികരിച്ചത്.
പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു വിന്റെ അധ്യഷ്ക്തയിൽ ചേർന്ന ഉൽഘാടന സമ്മേളനത്തിൽ പൂഞ്ഞാർ ടൗൺ വാർഡ് മെമ്പർ റോജി തോമസ്
മുതിരന്തിക്കൽ സ്വാഗതം പറഞ്ഞു.
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
മറിയാമ്മ ഫെർണൻഡസ്, ജില്ലാ പഞ്ചായത്ത് മെമ്പർ
കുമാരി P R അനുപമ,
ബ്ലോക്ക് മെമ്പർ
K K കുഞ്ഞുമോൻ,
പഞ്ചായത്ത് വൈസ് പ്രസിഡന്റ്
റെജി ഷാജി,
മെമ്പർമാരായ
അനിൽകുമാർ മഞ്ഞപ്ലാക്കൽ,
C K കുട്ടപ്പൻ,
മിനി മോൾ ബിജു,
രാജമ്മ ഗോപിനാഥ്, മേരി തോമസ്,
P G ജനാർദ്ദനൻ,
സജിമോൻ കദളികാട്ടിൽ,
ബീന മധുമോൻ,
ആനിയമ്മ സണ്ണി,
നിഷ സാനു,
സജി സിബി,
ICDS സൂപ്പർ വൈസർ
മെർലിൻ ബേബി,
ദേവസ്യച്ചൻ വാണിയപ്പുര, പഞ്ചായത്ത് സെക്രട്ടറി
ടിജി തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.