Kerala

പുതുവത്സരാഘോഷത്തിനിടെ ഒമ്പതു വയസ്സുകാരന്  പൊലീസിന്റെ ലാത്തിയടി, രക്ഷിതാക്കൾ ഇന്ന് പരാതി നൽകും

ആലപ്പുഴ: കായംകുളത്ത് പുതുവത്സരാഘോഷം കാണാനെത്തിയ ഒമ്പതു വയസ്സുകാരന് പൊലീസിന്റെ ലാത്തിയടിയേറ്റ സംഭവത്തിൽ കുട്ടിയുടെ രക്ഷിതാക്കൾ ജില്ലാ പൊലീസ് മേധാവിക്ക് ഇന്ന് പരാതി നൽകും. പടക്കം പൊട്ടിക്കുന്നത് കാണാൻ അച്ഛനൊപ്പം എത്തിയ ഒൻപത് വയസുകാരനെ മഫ്തിയിലുണ്ടായിരുന്ന പൊലീസ് ലാത്തി കൊണ്ട് തല്ലിയെന്നാണ് പരാതി.

കുട്ടിയിൽ നിന്ന് നേരത്തെ ചൈൽഡ്ലൈൻ പ്രവർത്തകർ മൊഴിയെടുത്തിരുന്നു. പരിക്കേറ്റ നാലാംക്ലാസുകാരൻ കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കുട്ടിയുടെ പുറത്താണ് അടിയേറ്റത്. കുട്ടിയാണെന്നറിഞ്ഞിട്ടും മഫ്തിയിലുള്ള പൊലീസുകാരൻ ലാത്തി കൊണ്ട് മർദിച്ചുവെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top