Kerala

സി​ദ്ധാ​ർ​ഥ​ന്‍റെ മ​ര​ണ​ത്തിലെ വീഴ്ചകള്‍ വെളിയില്‍ വരും; അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് ഇന്ന് കൈമാറും

പൂ​ക്കോ​ട് വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല വിദ്യാര്‍ത്ഥി ജെ.എസ്.സി​ദ്ധാ​ർ​ഥ​ന്‍റെ മ​ര​ണ​ത്തി​ൽ ജ​സ്റ്റീ​സ് എ.​ഹ​രി​പ്ര​സാ​ദ് കമ്മിഷൻ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഇ​ന്ന് ഗ​വ​ർ​ണ​ർ​ക്ക് കൈ​മാ​റും. രാ​വി​ലെ 11.30ന് ​രാ​ജ്ഭ​വ​നി​ലെ​ത്തി​യാ​ണ് റി​പ്പോ​ർ​ട്ട് കൈ​മാ​റു​ക. ഗവര്‍ണറാണ് അന്വേഷണ കമ്മിഷനെ നിയോഗിച്ചത്.

സി​ദ്ധാ​ർ​ഥ​ന്‍റെ മ​ര​ണ​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ല​ക്ക് സം​ഭ​വി​ച്ച വീ​ഴ്ച​ക​ളാ​ണ് കമ്മിഷ​ൻ അ​ന്വേ​ഷി​ച്ച​ത്. കേ​സി​ൽ പ്ര​തി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളും ത​ങ്ങ​ളെ കേ​ൾ​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് കമ്മിഷ​ന്‍റെ മു​ന്നി​ലെ​ത്തി​യി​രു​ന്നു. കേ​സ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​യ​തി​നാ​ൽ ഇ​വ​രെ കേ​ൾ​ക്കാ​നാ​കി​ല്ലെ​ന്ന നിലപാട് ആണ് എടുത്തത്. പ്ര​തി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളു​ടെ മൊ​ഴി എ​ടു​ത്തി​രു​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്കം 28 പേ​രു​ടെ മൊ​ഴികളാണ് കമ്മിഷ​ന്‍ എ​ടു​ത്തത്.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 18നാ​ണ് സി​ദ്ധാ​ർ​ഥ​നെ ഹോ​സ്റ്റ​ലി​നോ​ട​നു​ബ​ന്ധി​ച്ച ഡോ​ർ​മി​റ്റ​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ര​ണ്ടു​ദി​വ​സം തു​ട​ർ​ച്ച​യാ​യി സ​ഹ​പാ​ഠികള്‍ അടക്കമുള്ള വി​ദ്യാ​ർ​ഥി​ക​ൾ മ​ർ​ദി​ച്ചെ​ന്നും ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി സി​ദ്ധാ​ർ​ഥ​ൻ ജീ​വ​നൊ​ടു​ക്കി​യെ​ന്നു​മാ​ണ് സി​ബി​ഐ ക​ണ്ടെ​ത്തി​യ​ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top