Kerala
സിദ്ധാർത്ഥിൻ്റെ മരണവുമായി ബന്ധപ്പെട്ട് സംഘടനയുടെ സംസ്ഥാന നേതൃത്വത്തിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ തീർത്തും വസ്തുതാ വിരുദ്ധമാണെന്ന് എസ്എഫ്ഐ
പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിൻ്റെ മരണവുമായി ബന്ധപ്പെട്ട് സംഘടനയുടെ സംസ്ഥാന നേതൃത്വത്തിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ തീർത്തും വസ്തുതാ വിരുദ്ധമാണെന്ന് എസ്എഫ്ഐ. പാർലമെൻ്റ് തെരഞ്ഞെടുപ്പ് കാലത്ത് ഇടതുപക്ഷത്തെ ആക്രമിക്കാൻ വേണ്ടി പാചകം ചെയ്തെടുത്ത പെരുംനുണയാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോക്കെതിരെ ഇന്ന് ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ.
പ്രസ്തുത ആരോപണവുമായി ബന്ധപ്പെട്ട് ഏതന്വേഷണവും നേരിടാൻ എസ്എഫ്ഐ തയ്യാറാണ്. എസ്എഫ്ഐക്ക് ഒരു പങ്കുമില്ലാത്ത പ്രശ്നത്തിൽ എസ്എഫ്ഐയെ പ്രതിക്കൂട്ടിൽ നിർത്താനുള്ള ചില കേന്ദ്രങ്ങളുടെ ശ്രമം പൊതുസമൂഹം തിരിച്ചറിയണമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അഭ്യർത്ഥിക്കുന്നു.