Kerala
കൊടുങ്ങല്ലൂരില്‍ പൊലീസുകാരന്‍ തൂങ്ങി മരിച്ച നിലയില്‍
തൃശൂര്‍: പാലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊടുങ്ങല്ലൂരിലാണ് സംഭവം. കണ്‍ട്രോണ്‍ റൂമിലെ എസ്ഐ റാങ്കുള്ള ഡ്രൈവര്‍ മേത്തല എല്‍ത്തുരുത്ത് സ്വദേശി രാജു (55) ആണ് മരിച്ചത്.
ഇന്ന് രാത്രി ഏഴ് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം.
പൊലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മരണ കാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ചു അന്വേഷിക്കുമെന്നു പൊലീസ് വ്യക്തമാക്കി.