Kerala
റിയൽ എസ്റ്റേറ്റ് ബിസിനസിന്റെ മറവിൽ തട്ടിപ്പ്; ഗുണ്ടയെ കൂട്ടുപിടിച്ച പൊലീസ് സഹോദരിമാർക്കെതിരെ കേസ്
തിരുവനന്തപുരം: പൊലീസുകാരായ സാഹോദരിമാർ പണം തട്ടിയെടുത്തതിന് ശേഷം കുപ്രസിദ്ധ ഗുണ്ടയെ കൊണ്ട് ഭീഷണിപ്പെടുത്തിയെന്ന് പരാതി. തിരുവനന്തപുരം കാട്ടായിക്കോണം സ്വദേശി ആതിരയുടെ പരാതിയിൽ പോത്തൻകോട് പൊലീസ് കേസെടുത്തു. വനിത പൊലീസ് ഉദ്യോഗസ്ഥരായ പേയാട് സ്വദേശി സംഗീത, സഹോദരി സുനിത എന്നിവർക്കെതിരെയാണ് കേസെടുത്തത്.