കൊച്ചി തൊഴിൽ പീഡനക്കേസിൽ കെൽട്രോയിലെ മുൻ മാനേജർ മനാഫിനെതിരെ വീണ്ടും കേസെടുത്തു. അപകീർത്തികരമായ ദൃശ്യങ്ങൾ യൂട്യൂബ് ചാനലിലൂടെ പ്രചരിപ്പിച്ചുവെന്ന പരാതിയിലാണ് കേസ്. ദൃശ്യങ്ങളിലുള്ള യുവാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പെരുമ്പാവൂർ പൊലീസാണ് മനാഫിനെതിരെ കേസടുത്തത്.

ഇന്നലെ മറ്റൊരു കേസും മനാഫിനെതിരെ പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് മുൻ ജീവനക്കാരിയുടെ പരാതിയിൽ പെരുമ്പാവൂർ പൊലീസ് കേസ് എടുത്തത്. യുവാക്കളോട് ചെയ്തത് പോലുള്ള ക്രൂരതകൾ മനാഫ് തങ്ങളോടും ചെയ്തിട്ടുണ്ടെന്നായിരുന്നു യുവതിയുടെ പരാതി

