ആറു കുട്ടികളെയും ഭർത്താവിനെയും ഉപേക്ഷിച്ച് ഭിക്ഷക്കാരനൊപ്പം യുവതി നാടുവിട്ടു.
ഉത്തർപ്രദേശിലെ ഹർദോയ് സ്വദേശിനിയായ രാജേശ്വരിയാണ് (35) ഭർത്താവ് രാജുവിനെയും (45) മക്കളെയും ഉപേക്ഷിച്ച് യാചകനൊപ്പം കഴിയാൻ തീരുമാനിച്ചത്.
ഭാര്യയെ തട്ടിക്കൊണ്ടുപോയതായി ചൂണ്ടിക്കാട്ടി രാജു പോലീസിൽ പരാതി നൽകി. നാൽപ്പത്തഞ്ചുകാരനായ നൻഹെ പണ്ഡിറ്റ് എന്ന യാചകനാണ് തട്ടിക്കൊണ്ട് പോയതെന്നും പരാതിയിൽ പറയുന്നു. ഇയാൾ ഇടക്കിടെ ഭിക്ഷയ്ക്കായി തൻ്റെ വീട്ടിൽ വരാറുണ്ടായിരുന്നുവെന്നും രാജു വ്യക്തമാക്കി.