തിരുവനന്തപുരം ബാലരാമപുരത്ത് യുവതിക്ക് ഭര്‍തൃപിതാവിന്റെ ക്രൂരമര്‍ദനം. ബക്കറ്റുകൊണ്ടുള്ള മര്‍ദനത്തില്‍ മൂക്കിന് ഗുരുതരപരുക്കേറ്റ യുവതി ചികിത്സ തേടി. പരാതിയില്‍ ബാലരാമപുരം പോലീസ് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ് എടുത്തെങ്കിലും പ്രതി (71) ക്രിസ്തുദാസിനെ അറസ്റ്റ് ചെയ്തിട്ടില്ല. ഇയാള്‍ ഒളിവിലാണ്. പ്രതിക്ക് സിപിഎം പിന്തുണയുള്ളതിനാലാണ് അറസ്റ്റ് വൈകുന്നതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
യുവതിയെയും ഓട്ടിസം ബാധിച്ച കുട്ടിയെയും മര്‍ദിച്ചതിന്റെ പേരില്‍ പ്രതിക്ക് എതിരെ മുന്‍പ് രണ്ട് കേസുകള്‍ കൂടി നിലവിലുണ്ട്. കുടുംബവീട്ടില്‍ താമസിക്കുന്ന യുവതിയെയും ഭര്‍ത്താവിനെയും ഇറക്കി വിടാനും ഭര്‍തൃപിതാവ് ശ്രമിക്കുന്നതായും യുവതി ആരോപിച്ചിട്ടുണ്ട്. ഇതെല്ലാം ചൂണ്ടിക്കാട്ടി പരാതി നല്‍കിയതിനെ തുടര്‍ന്ന് നെയ്യാറ്റിന്‍കര കോടതി യുവതിക്ക് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ടിട്ടുണ്ട്.
കോടതി ഉത്തരവിനെ കാറ്റില്‍പ്പറത്തിയാണ് വീണ്ടും ഭര്‍തൃപിതാവ് യുവതിയെ വീണ്ടും മര്‍ദിച്ചത്. ഭര്‍തൃപിതാവില്‍ നിന്നും വധഭീഷണി നിലനില്‍ക്കുന്നതിനാല്‍ എത്രയും വേഗം പ്രതിയെ പിടികൂടണം എന്നാണ് യുവതിയുടെ ആവശ്യം.