പാലക്കാട് വടക്കഞ്ചേരിയില്‍ വന്‍ മോഷണം. വടക്കഞ്ചേരി പന്നിയങ്കര ശങ്കരന്‍ കണ്ണന്‍ തോട് പ്രസാദിന്റെ വീട്ടില്‍ നിന്നും 45 പവന്‍ കവര്‍ന്നു. വെള്ളിയാഴ്ച രാവിലെയാണ് മോഷണം നടന്ന വിവരം വീട്ടുകാര്‍ അറിയുന്നത്.

വ്യാഴാഴ്ച രാത്രിയാണ് മോഷണം നടന്നത്. സമീപത്തെ മറ്റൊരാളുടെ വീട്ടിലും മോഷണ ശ്രമം നടന്നതായി പറയുന്നുണ്ട്. പ്രസാദിന്റെ വീട്ടിലെ മുകളിലെ നിലയില്‍ ലോക്കറില്‍ സൂക്ഷിച്ച ആഭരണമാണ് കവര്‍ന്നത്.

