തോക്ക് നന്നാക്കുന്നതിനിടെ പൊലീസുകാരന്റെ കയ്യിൽ നിന്ന് വെടി പൊട്ടി വനിതാ ഉദ്യോഗസ്ഥയ്ക്ക് പരിക്കേറ്റു.

തലശേരി പൊലീസ് സ്റ്റേഷനിലാണ് സംഭവം. തലശ്ശേരി പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുണ്ടായിരുന്ന പൊലീസുകാരൻ്റെ സർവീസ് റിവോൾവറിൽ നിന്നാണ് അബദ്ധത്തിൽ വെടി പൊട്ടി വനിതാ പൊലീസുകാരിക്ക് പരിക്കേറ്റത്.
ഇക്കഴിഞ്ഞ ഒന്നാം തിയ്യതിയാണ് സംഭവം നടന്നത്. പരിക്കേറ്റ പെരുന്താറ്റിൽ സ്വദേശിനി രജിഷ കാലിന് പരിക്കുകളോടെ കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. ബന്ധപ്പെട്ട പൊലീസുകാരനെ അന്വേഷണ വിധേയമായി സസ്പൻ്റ് ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ മാതൃക പോലീസ് സ്റ്റേഷൻ്റെ അവാർഡ് വാങ്ങിയ സ്റ്റേഷനിലാണ് ഇത്തരം സംഭവം ഉണ്ടായത്. പോലീസുക്കാർ മറച്ചുവെച്ച രഹസ്യം ഇതോടെ പരസ്യമാകുകയും ചെയ്തു.

