തിരുവനന്തപുരം : തിരുവനന്തപുരം കരമനയിൽ പൊലീസ് ഉദ്യോഗസ്ഥനെ കുത്തിയ സംഭവത്തിൽ നെടുങ്കാട് തീമങ്കരി സ്വദേശി ലിജോ പിടിയിൽ.

കരമന പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ജയചന്ദ്രനാണ് കുത്തേറ്റത്. നെടുങ്കാട് പ്രദേശത്തെ സാമൂഹ്യവിരുദ്ധ പ്രവർത്തനം ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ ലിജോ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.

