Kerala

‘പൊലീസിൽ നടക്കുന്നത് യൂസ് ആൻഡ് ത്രോ, അജിത് കുമാറും സുജിത് ദാസും പെട്ടതാണ്’; അൻവറിനെതിരെ തിരുവഞ്ചൂർ

തിരുവനന്തപുരം: ചില കാര്യങ്ങൾക്ക് വേണ്ടി സർക്കാർ പൊലീസിനെ ഉപയോഗിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഈയാം പാറ്റകളെ തീപ്പന്തം ആകർഷിക്കുന്ന പോലെയാണിത്. കാര്യം കഴിഞ്ഞാൽ അവരെ തള്ളിക്കളയുന്ന രീതിയാണിതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. യൂസ് ആൻഡ് ത്രോ ആണ് പൊലീസിൽ നടക്കുന്നത്. ഇത് മനസ്സിലാക്കാതെ പലപ്പോഴും ഉദ്യോഗസ്ഥരും ആ വലയിൽ വീഴുന്നു.

എംആർ അജിത് കുമാറിനും സുജിത്ത് ദാസനും സംഭവിച്ചതും ഇതാണ്. കാര്യങ്ങളൊക്കെ നടന്ന സ്ഥിതിക്ക് ഇനി ഇവരെ സംരക്ഷിക്കേണ്ട ആവശ്യം സർക്കാരിനില്ല. ഇവർ സേനയിൽ നിന്ന് പുറത്തു പോയാലും അതിശയപ്പെടാനില്ലെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.

ഇവിടെ വാദിയും പ്രതിയും സർക്കാരാണ്. അൻവറിന്റെ പിന്നിൽ ആരാണെന്ന് കാലം തെളിയിക്കും. അൻവറിനും പൊലീസിന്റെ അവസ്ഥ വരുമോ എന്ന് കണ്ടറിയണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. സോളാര്‍ കേസ് അട്ടിമറിച്ചത് എംആര്‍ അജിത് കുമാര്‍ ആണെന്നും കേസ് അട്ടിമറിച്ചതിലൂടെ കേരള ജനതയെ വഞ്ചിച്ചുവെന്നും പി വി അന്‍വര്‍ പറഞ്ഞിരുന്നു.

പേര് വെളിപ്പെടുത്താന്‍ കഴിയാത്ത ഉന്നത ഉദ്യോഗസ്ഥന്‍ തനിക്ക് അയച്ച സന്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം ഉന്നയിക്കുന്നതെന്നും പി വി അന്‍വര്‍ പറഞ്ഞു. പി വി അന്‍വര്‍ ഉന്നയിച്ച ആരോപണം കോടതി പോലും തള്ളിയ ആരോപണങ്ങളാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറ‍ഞ്ഞു. ഉമ്മൻചാണ്ടിയെയും കോൺഗ്രസ് നേതാക്കളെയും കുടുക്കാൻ ഇടത് സർക്കാർ പരമാവധി ശ്രമിച്ചതാണ്. പരാതിക്കാരിയുടെ ആരോപണമൊക്കെ ജനം മനസ്സിലാക്കുന്നുണ്ടെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top