Kerala

പണം പിടിച്ചെടുത്ത കേസ്, മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥനും നടനുമായ കെ.മണികണ്ഠനു സസ്പെൻഷൻ

പാലക്കാട്: മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥനും നടനുമായ കെ. മണികണ്ഠനു സസ്പെൻഷൻ. കണക്കിൽപ്പെടാത്ത 1.90 ലക്ഷം ഒറ്റപ്പാലത്തെ വാടക വീട്ടിൽനിന്ന് കണ്ടെടുത്തതിന് പിന്നാലെയാണ് ഇത്തരമൊരു നടപടി.

വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന കേസിൽ കോഴിക്കോട്ടെ വിജിലൻസ് സ്പെഷൽ സെൽ എഫ്ഐആർ റജിസ്റ്റർ ചെയ്തതിനു പിന്നാലെയായിരുന്നു ഒക്ടോബർ 29നു റെയ്ഡ് നടന്നത്.

കാസർകോട് ചെറുവത്തൂർ സ്വദേശിയും ഒറ്റപ്പാലം സബ് റീജിയനൽ ട്രാൻസ്പോർട്ട് ഓഫിസിലെ അസിസ്റ്റൻ്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറുമാണ് മണികണ്ഠൻ. വാടക വീട്ടിൽനിന്നു പണത്തിനു പുറമെ മൊബൈൽ ഫോണും ചില രേഖകളും കസ്റ്റഡിയിലെടുത്തിരുന്നു. പരിശോധനാ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചതിനു പിന്നാലെയാണു മണികണ്ഠനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. ആട്2, ജാനകീജാനെ, അഞ്ചാംപാതിര ഉൾപ്പെടെ ഒട്ടേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top