പാലക്കാട്: ഒറ്റപ്പാലം കൂനത്തറയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മദ്യം വാങ്ങി നല്‍കിയയാളെ ഷൊര്‍ണൂര്‍ പൊലീസ് പിടികൂടി.

കഴിഞ്ഞ ദിവസം കൂനത്തറയില്‍ വെച്ചായിരുന്നു സംഭവം. കൂനത്തറ സ്വദേശി ക്രിസ്റ്റിയാണ് പിടിയിലായത്. ഇയാള്‍ 15 വയസ്സുകാരായ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് മദ്യം വാങ്ങി നല്‍കുകയായിരുന്നു. ഗുരുതരമായ കുറ്റകൃത്യമാണ് പ്രതി ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

