Kerala
യുവതി കനാലില്‍ മരിച്ച നിലയില്‍; സുഹൃത്തായ യുവാവ് കസ്റ്റഡിയില്‍
എറണാകുളം ചോറ്റാനിക്കരയില്‍ യുവതി കനാലില്‍ മരിച്ച നിലയില്‍ കണ്ട സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ മായയുടെ മരണകാരണം വ്യക്തമാകുകയുള്ളൂ എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവത്തില്‍ യുവതിയുടെ സുഹൃത്ത് പോലീസ് കസ്റ്റഡിയിലുണ്ട്.
ഒറ്റപ്പെട്ട സ്ഥലത്താണ് ബൈക്ക് അപകടം നടന്നത്. ഒപ്പമുള്ള ബിനിലിനു ബൈക്ക് അപകടത്തില്‍ പരുക്ക് പറ്റാത്തത് പോലീസില്‍ സംശയം ജനിപ്പിച്ചിട്ടുണ്ട്.
മായയും ബിനിലും ലിവിംഗ് ടുഗതര്‍ ജീവിതമാണ് നയിച്ചത്. ഇവരുടെ ബൈക്ക് നിയന്ത്രണം വിട്ട് കുരീക്കാട് കനാലില്‍ പതിക്കുകയും ചോര വാര്‍ന്ന് യുവതി മരിക്കുകയും ചെയ്തെന്നാണ് പുറത്തുവരുന്ന വിവരം.