Kerala
കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതി ഡോക്ടറുടെ വീട്ടിലെ പട്ടിക്കൂട്ടിൽ: പൊക്കി പൊലീസ്
കൊച്ചി: പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ അടുത്ത വീട്ടിലെ പട്ടിക്കൂട്ടിൽ നിന്ന് പിടികൂടി. കാപ്പ നിയമപ്രകാരം പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്ത അരൂക്കുറ്റി വടുതല സ്വദേശി മനീഷ് (29) ആണ് രക്ഷപ്പെടാൻ ശ്രമിച്ചത്. വൈദ്യപരിശോധനയ്ക്കായി കൈവിലങ്ങ് അണിയിച്ച് ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം.