ഇടുക്കി അടിമാലിയിൽ എ എസ് ഐക്കെതിരെ പീഡനക്കേസ്. പീഡനക്കേസിലെ ഇരയെ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. അടിമാലി പൊലീസ് സ്റ്റേഷനിലെ മുൻ റൈറ്റർ ആയിരുന്ന പി.എൽ ഷാജിക്കെതിരെയാണ് അടിമാലി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഇടുക്കി അടിമാലിയിൽ പീഡനക്കേസിലെ ഇരയെ ബലാത്സംഗം ചെയ്തതിന് എ എസ് ഐ ക്കെതിരെ കേസെടുത്ത് പൊലീസ്. അടിമാലി പോലീസ് സ്റ്റേഷനിലെ മുൻ റൈറ്ററായിരുന്ന പി എൽ ഷാജിക്കെതിരെയാണ് അടിമാലി പൊലീസ് കേസെടുത്തത്.
പീഡനക്കേസിലെ അതിജീവിതയെ കേസന്വേഷണത്തിന്റെ ഭാഗമായി ഫോണിൽ വിളിക്കുകയും തുടർന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്നുമാണ് പരാതി.

