തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കോടതിയില്‍ വീണ്ടും ബോംബ് ഭീഷണി. കോടതിയുടെ ഇമെയില്‍ ഐഡിയിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. ഇത് രണ്ടാംതവണയാണ് കോടതിക്ക് ബോംബ് ഭീഷണി ലഭിക്കുന്നത്.

ഡോഗ് സ്‌ക്വാഡും പൊലീസും സ്ഥലത്ത് പരിശോധന നടത്തുകയാണ്. രണ്ട് മാസത്തിനിടെ അഞ്ച് തവണയാണ് തിരുവനന്തപുരം ജില്ലയില്‍ മാത്രം ബോംബ് ഭീഷണിയുണ്ടായത്. വഞ്ചിയൂരുളള തിരുവനന്തപുരം ജില്ലാ കോടതിക്ക് ഇത് രണ്ടാം തവണയാണ് ബോംബ് ഭീഷണി ലഭിച്ചിരിക്കുന്നത്.

ഉടന്‍ തന്നെ വഞ്ചിയൂര്‍ പൊലീസിനെ കോടതി അധികൃതര്‍ വിവരമറിയിക്കുകയും വഞ്ചിയൂര്‍ പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി കോടതിക്കുളളില്‍ പരിശോധന നടത്തുകയും ചെയ്തു.

