Kerala

യുവാവിനെ ആളുമാറി അറസ്റ്റ് ചെയ്ത സംഭവത്തിൽ സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവി

മലപ്പുറം: പൊന്നാനിയിൽ യുവതിയുടെ പരാതിയിൽ യുവാവിനെ ആളുമാറി അറസ്റ്റ് ചെയ്ത സംഭവത്തിൽ സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവി. സംഭവത്തിൽ പൊന്നാനി പോലീസിന് വീഴ്ച പറ്റിയെന്നാണ് വിലയിരുത്തല്‍. റിപ്പോര്‍ട്ട് കിട്ടിയ ശേഷമാകും തുടർ നടപടികളിലേക്ക് കടക്കുക.

വെളിയങ്കോട് സ്വദേശി ആലുങ്ങല്‍ അബൂബക്കറെയാണ് പോലീസ് ആളുമാറി അറസ്റ്റ് ചെയ്തത്. യഥാര്‍ത്ഥ പ്രതി ഇയാളല്ലെന്ന് കണ്ട് കോടതി കഴിഞ്ഞ ദിവസമാണ് ഇയാളെ മോചിപ്പിച്ചത്. ഭർത്താവ് ജീവനാംശം നൽകുന്നില്ലെന്ന യുവതിയുടെ പരാതിയിലാണ് അബൂബക്കറിനെ പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്. വടക്കേപുറത്ത് അബൂബക്കർ എന്നയാളിന് പകരം ആലുങ്ങൽ അബൂബക്കറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

വടക്കേപുറത്ത് അബൂബക്കർ ഗാർഹിക പീഡന കേസിൽ ശിക്ഷിക്കപ്പെട്ടയാളാണ്. ഇയാളാണെന്ന് കരുതിയാണ് ആലുങ്ങൽ അബൂബക്കറിനെ പോലീസ് ജയിലിലടച്ചത്. നാലു ദിവസം ആലുങ്ങൽ അബൂബക്കറിന് ജയിലിൽ കിടക്കേണ്ടി വരികയും ചെയ്തു. ഒടുവിൽ ബന്ധുക്കൾ പരാതിയുമായി കോടതിയെ സമീപിച്ചതോടെയാണ് അബൂബക്കർ ജയിൽ മോചിതനായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top