Kerala
ചാലക്കുടി വ്യാജ സ്വര്‍ണം തട്ടിപ്പ്: പുഴയില്‍ ചാടി രക്ഷപ്പെട്ട മൂന്നുപേർ കൂടി പിടിയില്‍
കൊച്ചി: സ്വര്‍ണം നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയശേഷം ചാലക്കുടി പുഴയില്‍ ചാടി രക്ഷപ്പെട്ട മൂന്നുപേര്‍ കൂടി പിടിയില്‍. പെരുമ്പാവൂരില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അസം സ്വദേശികളാണ് പിടിയിലായത്. ഇതോടെ ചാലക്കുടിയിലെ മുക്കുപണ്ടം തട്ടിപ്പില്‍ നാലു പ്രതികളും പൊലീസ് പിടിയിലായി.