Kerala
ഭര്‍ത്താവായ എസ്‌ഐയുമായുള്ള ബന്ധം വിലക്കി, യുവതിക്ക് വനിതാ എസ്‌ഐയുടെ ഭീഷണി
കൊല്ലം: പരവൂരില്‍ വനിതാ എസ്‌ഐ വീട്ടില്‍ കയറി മര്‍ദിച്ചുവെന്ന പരാതിയുമായി എസ്‌ഐയുടെ ഭാര്യ.
പരവൂര്‍ പൂതക്കുളം സ്വദേശിനിയായ 27 കാരിയാണ് പരാതിയുമായി രംഗത്തെത്തിയത്. ഭര്‍ത്താവും വനിതാ എസ്‌ഐയും തമ്മിലുള്ള അതിരുകടന്ന സൗഹൃദം വിലക്കിയതിന് ഭര്‍ത്താവിന്റെ സാന്നിധ്യത്തില്‍ വനിതാ എസ്‌ഐ മര്‍ദിച്ചുവെന്നാണ് യുവതിയുടെ ആരോപണം.
പരാതിയില്‍ യുവതിയുടെ ഭര്‍ത്താവും വര്‍ക്കല എസ്‌ഐയുമായ അഭിഷേക്, കൊല്ലം സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ ആശ എന്നിവര്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസെടുത്തു.