കോട്ടയം: കഴിഞ്ഞ ദിവസം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ നിന്ന് കാണാതായ ഗ്രേഡ് എസ്ഐ അനീഷ് സുരക്ഷിതനെന്ന് സഹോദരൻ.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അനീഷ് സുരക്ഷിതാണെന്ന് സഹോദരൻ അറിയിച്ചത്. തൻറെ സഹോദരൻ വീട്ടിലേക്ക് ഫോൺ ചെയ്തെന്നും സുരക്ഷിതനാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അനീഷ് ചൊവ്വാഴ്ച വീട്ടിലെത്തുമെന്നാണ് അറിയിച്ചതെന്നും കുറിപ്പിലുണ്ട്.

പത്തനംതിട്ട സ്വദേശിയായ അനീഷ് വിജയൻ ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധിയിലായിരുന്നു. ഇന്നലെ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിക്ക് എത്തിയിരുന്നു. ഇതിന് ശേഷമാണ് പൊലീസ് ഉദ്യോഗസ്ഥനെ കാണാതായതെന്നായിരുന്നു ഉയർന്ന പരാതി. തുടർന്ന് പൊലീസ് സംഘം അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടയാണ് സഹോദരന്റെ ഫേസ്ബുക്ക് കുറിപ്പ്.

