കൊച്ചി: എറണാകുളം കാക്കനാട് ജില്ലാ ജയിലിലെ ജാതി അധിക്ഷേപത്തില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്. ജില്ലാ ജയിലിലെ ഡോക്ടർ ബെൽന മാർഗരറ്റ് ആണ് ഫാർമസിസ്റ്റായ യുവതിക്ക് നേരെ ഗുരുതര ജാതി അധിക്ഷേപം നടത്തിയത്.

ഡോക്ടർ ഉപയോഗിച്ച ടോയ്‌ലറ്റ് വൃത്തിയാക്കിച്ചെന്നും ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പ് മന്ത്രിക്കും ഫാർമസിസ്റ്റിന്റെ കുടുംബം പരാതി നൽകി. സംഭവത്തില്‍ സർക്കാർ ഇടപെടൽ നടത്തുമെന്ന് കെ രാധാകൃഷ്ണൻ എംപി പറഞ്ഞു.
ജയിലിലെ മെഡിക്കൽ ഓഫീസർ ഡോ. ബെല്‍ന മാർഗരറ്റിൽ നിന്ന് ഫാർമസിസ്റ്റിന് നേരിടേണ്ടിവന്നത് ഗുരുതര ജാതി അധിക്ഷേപമായിരുന്നു. ഡോക്ടർ ഉപയോഗിച്ച ടോയ്‌ലറ്റിൽ വെള്ളം ഒഴിക്കേണ്ടത് ഫാർമസിസ്റ്റ് ആണെന്നും ജാതിപ്പേര് വിളിച്ചും പാടത്ത് പണിക്കു പോകാൻ പറഞ്ഞും ജയിലിലെ മെഡിക്കൽ ഓഫീസർ അവഹേളിച്ചു.

