ഫെബ്രുവരി മൂന്നിനാണ് വടക്കന്‍ ദില്ലിയിലെ ശക്തി നഗറിലുള്ള എഫ്‌സിഐ ഗോഡൗണിന് സമീപത്ത്‌നിന്ന് ഒരു അജ്ഞാത മൃതദേഹം കണ്ടെത്തിയത് മുതലുള്ള കഥ സിനിമാക്കഥകൾക്ക് പകരം വക്കാവുന്ന ക്രൈം ത്രില്ലറാണ്.

ക്രിമിനല്‍ പശ്ചാത്തലമുള്ള സോനു നഗര്‍ എന്ന പഹര്‍ഗഞ്ജ് സ്വദേശിയാണ് കൊല്ലപ്പെട്ടത്. പോസ്റ്റ്‌മോർട്ടത്തിൽ കഴുത്തു ഞെരിച്ച് ശ്വാസം മുട്ടിച്ചാണ് കൊന്നതെന്ന് തെളിഞ്ഞു. ഇതിനിടെ സോനുനഗറിന്റെ ഭാര്യ സരിത ഭര്‍ത്താവിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഗുലാബി ബാഗ് പോലീസ് സ്‌റ്റേഷനില്‍ ഒരു പരാതിയും നല്‍കിയിരുന്നു. അജ്ഞാതരായ രണ്ടുപേര്‍ തന്റെ ഭര്‍ത്താവിനെ മോട്ടോര്‍സൈക്കിളില്‍ കൂട്ടികൊണ്ടുപോയതായും അതിനു ശേഷം അദ്ദേഹം തിരിച്ചു വന്നില്ലെന്നും പരാതിയിൽ ഉണ്ട്.
തുടര്‍ന്ന് പൊലീസ് നടത്തിയ മൊഴിയെടുപ്പില്‍ ചില പൊരുത്തക്കേടുകള്‍ കണ്ടെത്തി. സിസിടിവിയും മറ്റു പരിശോധനകളും നടത്തിയപ്പോള്‍ കൊലപാതകം നടന്ന പ്രദേശത്ത് പഞ്ചാബില്‍ നിന്നുള്ള ചില ആളുകളെ സംശയാസ്പദകരമായി കണ്ടെത്തുകയും ചെയ്തു. സരിതയും അവരുടെ അമ്മയും പഞ്ചാബ് കേന്ദ്രീകരിച്ചുള്ള ഒന്നിലധികം നമ്പറുകളില്‍ ബന്ധപ്പെട്ടിരുന്നതായും കണ്ടെത്തിയതോടെ പൊലീസിന് ഏറെക്കുറെ കാര്യങ്ങൾ പിടികിട്ടി.

