Kerala

കണ്ണില്‍ മുളകുപൊടി എറിഞ്ഞ് ലക്ഷങ്ങള്‍ കവര്‍ന്നെന്ന് വീട്ടമ്മ; കള്ളക്കഥ പൊളിച്ച് പോലീസും

കണ്ണില്‍ മുളകുപൊടി എറിഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെന്ന വീട്ടുമ്മയുടെ പരാതി പോലീസിനെ വട്ടം ചുറ്റിച്ചു. എല്ലാം നാടകമാണെന്ന് പോലീസിനു താമസിയാതെ ബോധ്യമാവുകയും ചെയ്തു. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം.

മുഖം മറച്ചെത്തിയ രണ്ടുപേര്‍ ആക്രമിച്ച ശേഷം അലമാരയില്‍ സൂക്ഷിച്ച പത്തുലക്ഷത്തിലധികം രൂപ മോഷ്ടിച്ചുവെന്നാണ് വീട്ടമ്മ പറഞ്ഞത്. വീട്ടമ്മയുടെ കരച്ചില്‍ കേട്ട് എത്തിയ അയല്‍വാസിയായ യുവതിയാണ് പോലീസിനെ വിളിച്ച് അറിയിച്ചത്.

തന്നെ തള്ളി താഴെയിട്ട ശേഷം അലമാരിയുടെ താക്കോല്‍ എടുപ്പിച്ചാണ് അലമാരി തുറന്നതെന്നും മുളകുപൊടി എറിഞ്ഞ ശേഷം പണം എടുത്ത് കടന്നുകളഞ്ഞെന്നുമാണ് വീട്ടമ്മ പറഞ്ഞത്. എന്നാല്‍ അന്വേഷണത്തില്‍ മൊഴി വ്യാജമാണെന്ന് പോലീസിന് ബോധ്യമായി. കുടുംബം വര്‍ഷങ്ങളായി ചിട്ടി നടത്തുന്നുണ്ട്. ഓണച്ചിട്ടി വിതരണം ചെയ്യാനിരിക്കുകയുമാണ്‌. വ്യാജ മോഷണവാര്‍ത്ത ചിട്ടി ഇടപാടുകാരെയും ആശങ്കയിലാഴ്ത്തി. ആരും പരാതി നല്‍കാത്തതിനാല്‍ പോലീസ് കേസ് എടുത്തിട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top