വീടുപണിക്ക് എത്തിയ തൊഴിലാളിയുമായി അവിഹിതബന്ധത്തില്‍ ഏര്‍പ്പെട്ട വീട്ടമ്മയ്ക്ക് നഷ്ടമായത് 10 ലക്ഷം രൂപ. ശാരീരിക ബന്ധം ചൂണ്ടിക്കാട്ടി ബ്ലാക്ക് മെയില്‍ ചെയ്താണ് പല തവണയായി 10 ലക്ഷം തട്ടിയത്. തിരുവല്ല പോലീസില്‍ യുവതി പരാതി നല്‍കിയതിനെ തുടര്‍ന്ന് തമിഴ്നാട് സ്വദേശിയായ 24കാരന്‍ അറസ്റ്റിലായി.
തിരുവല്ല കവിയൂരില്‍ വീടുപണിക്ക് മേല്‍നോട്ടം വഹിക്കാന്‍ വേണ്ടിയാണ് കന്യാകുമാരിക്കാരനായ സജിന്‍ദാസ് എത്തിയത്. മൂന്ന് വര്‍ഷം മുന്‍പായിരുന്നു ഇത്. ഇവിടെ വച്ചാണ് അയല്‍വാസിയായ യുവതിയെ പരിചയപ്പെട്ടത്. ഈ സൗഹൃദമാണ് അവിഹിതത്തിലേക്ക് നീങ്ങിയത്.
സജിന്‍ ദാസ് യുവതിയെ തമിഴ്‌നാട്ടിലെ വേളാങ്കണ്ണി, പഴനി തുടങ്ങിയ സ്ഥലങ്ങളിലൊക്കെ കൊണ്ടുപോയി പീഡിപ്പിച്ചു. പിന്നീട് ഭീഷണിപ്പെടുത്തി പണം വാങ്ങുകയായിരുന്നു. പല തവണയായി നഷ്ടമായത് പത്ത് ലക്ഷം രൂപയാണ്. പൊറുതിമുട്ടിയാണ് യുവതി പരാതി നല്‍കിയത്. ഇതോടെയാണ് പോലീസ് അന്വേഷണം തുടങ്ങിയത്. പ്രതി കുടുങ്ങുകയും ചെയ്തു.