Kerala

‘മേയര്‍ രാജിവെക്കണം’; യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം നഗരസഭാ മാര്‍ച്ചില്‍ സംഘര്‍ഷം

Posted on

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരുവനന്തപുരം നഗരസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചതോടെയാണ് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്.

ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ട ശുചീകരണ തൊഴിലാളി ജോയ് മരിച്ച സംഭവത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്.പ്രവര്‍ത്തകര്‍ നഗരസഭയ്ക്ക് അകത്തേക്ക് കടക്കാന്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമായി.

പ്രവര്‍ത്തകരെ തള്ളിമാറ്റാന്‍ പൊലീസ് ശ്രമിച്ചതോടെ പ്രവര്‍ത്തകരുമായി ഉന്തും തള്ളുമായി. തുടര്‍ന്ന് പൊലീസിന് നേരെ കല്ലേറുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version