India

ക്രൈസ്‌തവർക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്; 2024ൽ 640 കേസുകൾ

ന്യൂഡൽഹി: ഇന്ത്യയിലെ ക്രിസ്ത്യാനികൾക്കു നേരെയുള്ള അതിക്രമവും വിവേചനവും 2024ൽ വർദ്ധിച്ചതായി റിപ്പോർട്ട്. മുൻ വർഷങ്ങളെ അപേക്ഷിച്ച് 2024ൽ മാത്രം ആക്രമണം, ബഹിഷ്‌കരണം,

പള്ളികൾക്ക്‌ നേരെയുള്ള അതിക്രമങ്ങൾ, പ്രാർഥനാ യോഗങ്ങൾ തടസ്സപ്പെടുത്തൽ തുടങ്ങി 640 സംഭവങ്ങളുണ്ടായതായി ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യയുടെ റിലീജിയസ് ലിബർട്ടി കമ്മീഷൻ പറയുന്നു.

മുൻവർഷത്തെ അപേക്ഷിച്ച്‌ കേസുകളുടെ എണ്ണം ആറു ശതമാനം വർധിച്ചു. ദിവസവും ശരാശരി നാലോ അധികമോ പാസ്റ്റർമാർ അക്രമിക്കപ്പെടുന്നു. ബിജെപിയുടെയും ആർഎസ്‌എസിന്റെയും നേതൃത്വത്തിലാണ്‌ അക്രമങ്ങളെന്ന്‌ ഇന്റർനാഷണൽ ക്രിസ്‌ത്യൻ കൺസേണിന്റെ 2025ലെ ഗ്ലോബൽ പെർസിക്യൂഷൻ ഇൻഡെക്‌സ്‌ കണ്ടെത്തി. മതപരിവർത്തന നിയമങ്ങൾ ഉപയോഗിച്ച്‌ ക്രിസ്‌ത്യാനികളെ അടിച്ചമർത്തുകയാണെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top