Kerala

വീട്ട് ജോലിക്ക് പോയി മടങ്ങുമ്പോള്‍ വഴിയില്‍ വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം, പ്രതി പിടിയില്‍

Posted on

കൊല്ലം: വയോധികയോട് ലൈംഗികതിക്രമം നടത്തിയ ആള്‍ പിടിയില്‍. കൊല്ലം കരിക്കോട് സ്വദേശി ജോസ് (45) ആണ് കിളികൊല്ലൂര്‍ പൊലീസിന്റെ പിടിയിലായത്.

വീട്ട് ജോലിക്ക് പോകുന്ന സ്ത്രീയെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി ബൈക്കില്‍ കയറാന്‍ നിര്‍ബന്ധിച്ചുവെന്ന് പരാതിയില്‍ പറയുന്നു.

പ്രതി ബൈക്കില്‍ ബൈക്കില്‍ കയറാന്‍ നിര്‍ബന്ധിച്ചെങ്കിലും അതിന് തയ്യാറാകാത്തതിനെത്തുടര്‍ന്ന് വയോധികയെ റോഡിലേയ്ക്ക് തള്ളിയിട്ടു. തുടര്‍ന്നാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version