Kerala
നിയമത്തെക്കുറിച്ച് ചോദിച്ചു, ഉത്തരമില്ല; വനിതാ എസ്ഐക്ക് എസ്പി വക ഇമ്പോസിഷൻ!
പത്തനംതിട്ട: എസ്ഐയെ കൊണ്ടു ഇമ്പോസിഷൻ എഴുതിപ്പിച്ച് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി. വനിതാ എസ്ഐക്കാണ് ഇമ്പോസിഷൻ എഴുതാൻ നിർദ്ദേശം ലഭിച്ചത്. പതിവ് വയർലസ് റിപ്പോർട്ടിങ്ങിനിടെ എസ്പി ചോദിച്ച ചോദ്യത്തിനു എസ്ഐ മറുപടി നൽകിയില്ല.
കേന്ദ്രം നടപ്പിലാക്കിയ പുതിയ ക്രിമിനൽ നിയമമായ ബിഎൻഎസിലെ (ഭാരതീയ ന്യായ് സംഹിത) ഒരു സെക്ഷനെ കുറിച്ചാണ് ചോദ്യം. എന്നാൽ ഇതിനു എസ്ഐ ഉത്തരം നൽകിയില്ല.
പിന്നാലെയാണ് ഇമ്പോസിഷൻ മെയിൽ ചെയ്യാൻ എസ്പി ആവശ്യപ്പെട്ടത്. എസ്ഐ ഇമ്പോസിഷൻ എഴുതി അയച്ചു.