മുംബൈ: അധികാരദുര്‍വിനിയോഗം നടത്തിയ വിവാദ ഐഎഎസ് ട്രെയിനി ഓഫീസര്‍ പൂജ ഖേദ്കര്‍നെ ഉപയോഗിച്ച അഡംബര കാര്‍ പൂനെ ട്രാഫിക് പൊലീസ് പിടിച്ചെടുത്തു. മോട്ടോര്‍ വാഹനനിയമം ലംഘിച്ച് സ്വകാര്യ ഓഡി കാറില്‍ പൂജ ചുവപ്പും നീലയും നിറത്തിലുള്ള ബീക്കണ്‍ ലൈറ്റും വിഐപി നമ്പര്‍ പ്ലേറ്റും ഉപയോഗിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സ്വകാര്യ കാറില്‍ ‘മഹാരാഷ്ട്ര സര്‍ക്കാര്‍’ എന്ന ബോര്‍ഡും സ്ഥാപിച്ചിരുന്നു. തുടര്‍ന്നാണ് വാഹനം പൊലീസ് പിടിച്ചെടുത്തത്.
21 നിയമലംഘനത്തിനായി 26,000 രൂപ പിഴ ചുമത്തിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാറിന്റെ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അവ ഇതുവരെ നല്‍കിയിട്ടില്ലെന്നും പൊലീസ് പറയുന്നു.
2023 ബാച്ച് ഉദ്യോഗസ്ഥയായ പൂജ ഖേദ്കര്‍നെ പൂനെയിലാണ് അസിസ്റ്റന്റ് കലക്ടറായി നിയമിച്ചത്. അര്‍ഹതയില്ലാത്ത അധികാരം ഉപയോഗിച്ചതിന്റെ പേരില്‍ പ്രൊബേഷണറി ഐഎഎസ് ഓഫിസര്‍ ഡോ. പൂജ ഖേദ്കറെ മഹാരാഷ്ട്ര സര്‍ക്കാര്‍ പൂനെയില്‍ നിന്ന് വാഷിമിലേക്ക് സ്ഥലം മാറ്റിയിരുന്നു.