Kerala

എംപിയുടെ വാഹനം മറ്റൊരു വാഹനത്തിൽ തട്ടി, തുടർന്ന് ബഹളമുണ്ടാക്കിയ യുവാവിന്റെ കാർ പരിശോധിച്ചപ്പോൾ കഞ്ചാവ്

Posted on

അടൂർ: പന്തളം സിഗ്നലിൽ വെച്ച് എംപിയുടെ വാഹനം മുന്നിലെ കാറിൽ തട്ടി. സംഭവത്തെ തുടർന്ന് വണ്ടിയിൽ ഉണ്ടായിരുന്ന യുവാവ് പ്രശ്നം ഓവറാക്കി സീൻ ആക്കി. ഇതിന് പിന്നാലെ ഇയാളുടെ കാർ പൊലീസെത്തി പരിശോധിച്ചപ്പോൾ കണ്ടെത്തിയത് കഞ്ചാവ്.

പന്തളം ജംഗ്ഷനിൽ കോൺഗ്രസ് നേതാവായ ആന്‍റോ ആന്‍റണി എംപിയുടെ വാഹനം തട്ടിയ കാറില്‍ നിന്നുമാണ് നാലുഗ്രാം കഞ്ചാവ് കണ്ടെത്തിയത്. പന്തളം ജംഗ്ഷനിൽ വച്ചാണ് എംപിയുടെ വാഹനം സിഗ്നൽ കാത്തു കിടന്ന മുന്നിലുണ്ടായിരുന്ന കാറിൽ തട്ടിയത്. ഇതോടെ വണ്ടിയിൽ ഉണ്ടായിരുന്ന പന്നിവിഴ സ്വദേശി ശ്രീജിത്ത് വലിയതോതിൽ ബഹളം വെച്ചു. പെരുമാറ്റത്തിലെ പന്തികേട് തോന്നി പൊലീസ് പരിശോധിച്ചപ്പോഴാണ് ഇയാള്‍ വന്ന കാറിൽ നിന്നും കഞ്ചാവ് കണ്ടെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version