Kerala

ഓണ്‍ലൈന്‍ ജോലി നല്‍കി തട്ടിപ്പ്; മണി മ്യൂള്‍ കുറ്റകൃത്യങ്ങളില്‍ മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം: സാമൂഹികമാധ്യമങ്ങള്‍ വഴിയുള്ള തൊഴില്‍ പരസ്യങ്ങള്‍ കണ്ട് സമീപിക്കുന്നവരെ ഓണ്‍ലൈന്‍ ജോലി നല്‍കി കുടുക്കാന്‍ തട്ടിപ്പുസംഘങ്ങള്‍ ഇറങ്ങുന്നതായി പൊലീസ് മുന്നറിയിപ്പ്. സ്വന്തമായി ബാങ്ക് അക്കൗണ്ടും ഗൂഗിള്‍ പേ അക്കൗണ്ടുമുള്ളവരെയാണ് തട്ടിപ്പിന് ഇരയാക്കുന്നത്.

തട്ടിപ്പുകാര്‍ കൈമാറുന്ന പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിനല്‍കിയാല്‍ നിശ്ചിതശതമാനം തുക ലഭിക്കുമെന്നതിനാല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ തട്ടിപ്പുകാരുടെ ഇടനിലക്കാരാകുന്നു. ഇത്തരത്തില്‍ ബാങ്ക് അക്കൗണ്ടുകള്‍ വാടകയ്ക്ക് നല്‍കുന്നവരും (മണി മ്യൂള്‍) കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകുന്നതായും പൊലീസ് പറയുന്നു. ഡേറ്റാ എന്‍ട്രി ഒഴിവുകളുണ്ടെന്നതടക്കം പരസ്യം നല്‍കി ഓണ്‍ലൈന്‍ ജോലി നല്‍കും. ജോലിയുടെ ഭാഗമായി ബാങ്ക് അക്കൗണ്ട് നമ്പരും മറ്റ് വിവരങ്ങളും ശേഖരിക്കും. പിന്നീടാകും ജോലി എന്തെന്ന് പറയുക. നല്ല കമ്മീഷന്‍ കിട്ടുമെന്നതിനാല്‍ പലരും ഇതിന് തയാറാകും.

ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തി ലഭിക്കുന്ന പണം തട്ടിപ്പുകാര്‍ക്ക് നിക്ഷേപിക്കാനായി താത്കാലികമായി ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് നല്‍കുകയാണ് രീതി. അക്കൗണ്ടിലെത്തുന്ന തുക ഒരു നിശ്ചിത അളവാകുമ്പോള്‍ തട്ടിപ്പുകാര്‍ പറയുന്ന ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറണം. ഉയര്‍ന്ന കമ്മിഷനാണ് വാഗ്ദാനം ചെയ്യുന്നത്. ‘ജോലി’യുടെ ഭാഗമായി വ്യക്തിഗതരേഖകള്‍ ഉള്‍പ്പെടെയുള്ളവ നേരത്തെതന്നെ തട്ടിപ്പുകാര്‍ക്ക് നല്‍കിയിട്ടുള്ളതിനാല്‍ ഇടയ്ക്കുവെച്ച് പിന്മാറലും ബുദ്ധിമുട്ടാകുന്നുവെന്ന് പൊലീസ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top