കോഴിക്കോട്: മൊടക്കല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്.
ചികിത്സാ പിഴവ് ഉണ്ടായെന്ന ബന്ധുക്കളുടെ പരാതിയിൽ അത്തോളി പൊലീസാണ് കേസെടുത്തത്. അമ്മയും കുഞ്ഞും മരിച്ചത് ചികിത്സാ പിഴവ് മൂലമെന്നാണ് പരാതി. എകരൂർ ഉണ്ണികുളം ആർപ്പറ്റ വിവേകിന്റെ ഭാര്യ അശ്വതിയും നവജാത ശിശുവുമാണ് മരിച്ചത്.
കഴിഞ്ഞ ശനിയാഴ്ചയാണ് അശ്വതിയെ പ്രസവത്തിവായി പ്രവേശിപ്പിച്ചത്, ചികിത്സക്കിടെ വ്യാഴാഴ്ച പുലർച്ചെ കുഞ്ഞ് മരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്ന അശ്വതിയെ കോഴിക്കോട്ടെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ചികിത്സക്കിടയിലാണ് യുവതി മരിച്ചത്.