Kerala
കടം വാങ്ങിയ പണം മടക്കി നൽകാമെന്ന് പറഞ്ഞു വിളിച്ചു വരുത്തി, അയൽവാസിയുടെ കാൽ തൂമ്പ കൊണ്ട് തല്ലിയൊടിച്ചു; ഒരാൾ കസ്റ്റഡിയിൽ
കൽപ്പറ്റ: കടം വാങ്ങിയ പണം തിരികെ നൽകാനെന്ന് പറഞ്ഞ് വിളിച്ചു വരുത്തി അയൽവാസിയുടെ കാൽ തല്ലിയൊടിച്ചു. പെരിക്കല്ലൂർ ചാത്തംകോട്ട് ജോയിയുടെ വലതു കാലാണ് അറ്റുപോകുന്ന തരത്തിൽ തല്ലിയൊടിച്ചത്.
ജോയിയുടെ ഭൂമി ഈടു വച്ച് അയൽവാസിയായ റോജി കെഎസ്എഫ്‌ഇയിൽ നിന്ന് ലക്ഷങ്ങൾ ലോൺ എടുത്തിരുന്നു. കൂടാതെ വെറെയും തുക വായ്പയായി വാങ്ങിയിരുന്നു.
പണം തിരികെ ചോദിച്ചെങ്കിലും നൽകാൽ റോജി കൂട്ടാക്കിയിരുന്നില്ല. തുടർന്ന് പണം നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് ജോയിയുടെ കാൽ റോജി തല്ലിയൊടിക്കുകയായിരുന്നു. ബുധനാഴ്ച ആറരയോടെയാണ് സംഭവം. സ്കൂട്ടറിൽ എത്തിയ ജോയിയെ ആദ്യം വാനിടിച്ച് വീഴ്ത്തി. തുടർന്ന് റോജിയും സുഹൃത്തായ ഓട്ടോ ഡ്രൈവർ രജ്ഞിത്തും ചേർന്ന് തൂമ്പ കൊണ്ട് ജോയിയുടെ കാൽ തല്ലിയൊടിച്ചു.