Kerala

മലപ്പുറം പൊലീസിൽ വൻ അഴിച്ചു പണി, താനൂർ ഡിവൈഎസ്പി വിവി ബെന്നിയെ മാറ്റി

തിരുവനന്തപുരം: മലപ്പുറം പൊലീസിൽ വൻ അഴിച്ചു പണി. എസ്പി എസ് ശശിധരനെ സ്ഥലം മാറ്റിയേക്കും. ഇതു സംബന്ധിച്ചു ഉടന്‍ ഉത്തരവ് ഇറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജില്ലയിലെ ഡിവൈഎസ്പിമാരേയും മാറ്റിയിട്ടുണ്ട്. മലപ്പുറത്തെ സ്പെഷ്യൽ ബ്രാഞ്ച് ഉൾപ്പെടെ എല്ലാ ഡിവിഷനിലെ ഉദ്യോ​ഗസ്ഥരേയും മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

താനൂർ ഡിവൈഎസ്പി വിവി ബെന്നിയെ കോഴിക്കോട് റൂറൽ ജില്ലാ ക്രൈം ബ്രാഞ്ചിലേക്കാണ് മാറ്റിയത്. മുട്ടില്‍ മരംമുറി കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് വിവി ബെന്നി. ഇതിനൊപ്പം, പാലക്കാട് സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി കെവി മണികണ്ഠനെ സസ്പെന്‍ഡ് ചെയ്തു. പരാതിക്കാരിയോടും ഓഫീസ് ജിവനക്കാരിയോടും മോശമായി പെരുമാറിയതിനാണ് നടപടി.

ഭരണകക്ഷി എംഎൽഎ തന്നെയായ പിവി അൻവർ മലപ്പുറം പൊലീസിനെതിരെ പരസ്യമായി രം​ഗത്തു വന്നിരുന്നു. മലപ്പുറം പൊലീസ് സംവിധാനത്തിനെതിരെ വ്യാപകമായ വിമർശനങ്ങൾ ഉയരുക കൂടി ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് അഴിച്ചു പണി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top