ന്യൂഡൽഹി: വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ എഡിജിപി പി. വിജയൻ ഉൾപ്പടെ മൂന്ന് പേർക്ക്.
അഗ്നിരക്ഷാ സേനയിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മധുസൂദൻ നായർ, സീനിയർ ഫയർ ആന്റ് റെസ്ക്യു ഓഫിസർ രാജേന്ദ്രൻ നായർ എന്നിവർക്കും വിശിഷ്ട സേവനത്തിനുള്ള ബഹുമതി ലഭിച്ചു.
രാജ്യത്താകെ 942 പേരാണ് മെഡലുകൾക്ക് അർഹരായത്. ഇതിൽ 95 പേർ ധീരതയ്ക്കുള്ള അവാർഡിന് അർഹരായി. പൊലീസ്, അഗ്നിരക്ഷാ സേന, ഹോം ഗാർഡ്, സിവിൽ ഡിഫൻസ് എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർക്കുമാണ് പുരസ്കാരം നൽകുന്നത്.