പത്തനംതിട്ട: പത്തനംതിട്ട തിരുവല്ല ട്രാഫിക് പൊലീസിലെ സിപിഒയെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.

ചിറ്റാർ സ്വദേശി ആർ രതീഷാണ് വീട്ടിൽ തൂങ്ങിമരിച്ചത്. 41 വയസ്സായിരുന്നു. രണ്ടര മാസമായി രതീഷ് ജോലിക്ക് ഹാജരായിരുന്നില്ല. ചിറ്റാറിലെ വീട്ടിൽ നിന്നും റാന്നിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം സംഭവിച്ചത്.


