സിപിഐഎം എറണാകുളം ജില്ലാ സമ്മേളന ചര്‍ച്ചയില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം. പല പൊലീസ് സ്റ്റേഷനുകളും ബിജെപിക്കാരുടെ കൈയിലെന്നും പാര്‍ട്ടിക്കാര്‍ക്ക് പൊലീസ് മര്‍ദ്ദനമേല്‍ക്കേണ്ട സാഹചര്യമാണ് നിലവിലെന്നും വിമര്‍ശനമുണ്ട്. വനം മന്ത്രിയെയും സമ്മേളന പ്രതിനിധികള്‍ കുറ്റപ്പെടുത്തി.
പൊലീസ് ഇടത് സര്‍ക്കാരിന്റെ മുഖം വികൃതമാക്കുന്നു എന്ന രൂക്ഷ വിമര്‍ശനവുമുണ്ട്. പൊലീസ് സ്റ്റേഷനില്‍ പരാതി പറയാന്‍ എത്തുന്ന പാര്‍ട്ടിക്കാര്‍ക്ക് മര്‍ദ്ദനമേല്‍ക്കേണ്ട സാഹചര്യമാണ്. സ്റ്റേഷന്‍ ഓഫീസര്‍മാര്‍ പലരും ബിജെപി അനുകൂല നിലപാട് സ്വീകരിക്കുന്നു.
പൊലീസിനെ അഴിച്ചു വിടരുതെന്നും സമ്മേളന പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകാമെന്നും പൊലീസ് ഭീകരത എന്നത് മാധ്യമസൃഷ്ടി മാത്രമാണെന്നും നേതൃത്വം വിമര്‍ശനത്തിനു മറുപടി നല്‍കി.