കൊയിലാണ്ടി: മൂന്നും രണ്ടും വയസ്സുള്ള മക്കൾക്ക് വിഷം നൽകി അപായപ്പെടുത്താൻ ശ്രമിച്ചതിന് അച്ഛൻ അറസ്റ്റിൽ. വിഷം ഉള്ളില്‍ച്ചെന്ന് അവശരായ കുട്ടികളെ പോലീസും നാട്ടുകാരുംചേര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. കുട്ടികള്‍ അപകടനില തരണംചെയ്തതായി കൊയിലാണ്ടി പോലീസ് അറിയിച്ചു.
മക്കളെ വിഷംകൊടുത്ത് കൊലപ്പെടുത്തിയശേഷം ആത്മഹത്യചെയ്യാനായിരുന്നു ഇയാളുടെ തീരുമാനമെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ ഭാര്യ മറ്റൊരു യുവാവിനോടൊപ്പം പോയിരുന്നു. തുടര്‍ന്ന് കുട്ടികളെ ബന്ധുവീട്ടിലാക്കുകയായിരുന്നു. കഴിഞ്ഞദിവസം കുട്ടികളെ ബന്ധുവീട്ടില്‍നിന്ന് കൊണ്ടുപോയപ്പോള്‍, സംശയം തോന്നിയ ബന്ധുക്കള്‍ അക്കാര്യം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് ഇയാള്‍ താമസിക്കുന്ന വീട്ടില്‍ കുട്ടികളെ അവശനിലയില്‍ കണ്ടെത്തിയത്.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കൊയിലാണ്ടി, വടകര പോലീസിന്റെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടലിലൂടെയാണ് കുട്ടികളെ രക്ഷിക്കാനായത്.