ബെംഗളൂരു: ഭർത്താവിന്റെ പീഡന പരാതിയിൽ നടിക്കെതിരെ കേസെടുത്തു. കന്നഡ നടി ശശികലയ്‌ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

ഭർത്താവും സംവിധായകനുമായ ടി.ജെ.ഹർഷവർധൻ നൽകിയ പരാതിയിലാണ് പൊലീസിന്റെ നടപടി. തന്നെ മാനസികമായി പീഡിപ്പിച്ചെന്നും പണം തട്ടിയെടുത്തു എന്നുമാണ് ഹർഷവർധന്റെ പരാതി.

2021ലാണ് 37 വയസ്സുകാരനായ ഹർഷവർധനും 52 വയസ്സുകാരിയായ ശശികലയും തമ്മിൽ പരിചയപ്പെടുന്നത്. സിനിമ ചിത്രീകരണത്തിനിടെയാണ് ഇരുവരും അടുപ്പത്തിലായത്. ഹർഷവർധൻ സംവിധാനം ചെയ്യുന്ന സിനിമ നിർമിക്കാമെന്ന ശശികലയുടെ വാഗ്ദാനം ഇരുവരും അടുക്കാൻ ഇടയാക്കി.

