Kerala
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി; യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി ദേഹോപദ്രവം ഏൽപിച്ച യുവാവിനെ പൊലീസ് പിടികൂടി. മൈലക്കര ചരിഞ്ഞാൻകോണം പുലിക്കുഴി മേലെ പുത്തൻവീട്ടിൽ ശ്രീരാജ് (21) നെയാണ് പിടികൂടിയത്. സ്കൂൾ വിദ്യാർഥിയായ പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയുടെ അന്വേഷണമാണ് പോക്സോ കേസിൽ അവസാനിച്ചത്.