Kerala

പ്രാ​യ​പൂ​ർത്തി​യാ​കാ​ത്ത പെ​ൺകു​ട്ടി​യെ തട്ടിക്കൊണ്ടുപോയി; യു​വാ​വ് അറസ്റ്റിൽ

Posted on

തിരുവനന്തപുരം: പ്രാ​യ​പൂ​ർത്തി​യാ​കാ​ത്ത പെ​ൺകു​ട്ടി​യെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി ദേ​ഹോ​പ​ദ്ര​വം ഏ​ൽപി​ച്ച യു​വാ​വി​നെ പൊ​ലീ​സ് പി​ടി​കൂ​ടി. മൈ​ല​ക്ക​ര ച​രി​ഞ്ഞാ​ൻകോ​ണം പു​ലി​ക്കു​ഴി മേ​ലെ പു​ത്ത​ൻവീ​ട്ടി​ൽ ശ്രീ​രാ​ജ് (21) നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​യാ​യ പെ​ൺകു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി​യു​ടെ അ​ന്വേ​ഷ​ണ​മാ​ണ് പോ​ക്‌​സോ കേ​സി​ൽ അ​വ​സാ​നി​ച്ച​ത്.

പെ​ൺകു​ട്ടി​ക്കാ​യി കേ​ര​ള​ത്തി​ലും ത​മി​ഴ്‌​നാ​ട്ടി​ലും പൊ​ലീ​സ് അ​രി​ച്ചു​പെ​റു​ക്കി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഒ​ടു​വി​ൽ യു​വാ​വി​നൊ​പ്പം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പെ​ൺകു​ട്ടി​യോ​ട് വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ചു മ​ന​സ്സി​ലാ​ക്കി​യ പൊ​ലീ​സ് പെ​ൺകു​ട്ടി​യെ ദേ​ഹോ​പ​ദ്ര​വം ഏ​ൽപ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി​യ​ശേ​ഷം വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. സ​ർക്കി​ൾ ഇ​ൻസ്‌​പെ​ക്ട​ർ ബാ​ബു​ക്കു​റു​പ്പ്, എ​സ്.​ഐ സ​ജി​ത്ത് ജി. ​നാ​യ​ർ, സി​വി​ൽ പൊ​ലീ​സു​കാ​രാ​യ പ്ര​ദീ​പ്, ഷി​ബ, ദീ​പു, പ്ര​ഭു​ല്ല​ച​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​മാ​ന്റ് ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version