Kerala

കേരളാ പൊലീസിൽ ആത്മഹത്യ കൂടുന്നു; കാരണങ്ങൾ അമിത ജോലിഭാരം….

Posted on

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസിൽ ആത്മഹത്യ കൂടുന്നതായി റിപ്പോർട്ട്. വിഷാദരോഗവും ജോലി സമ്മർദവുമാണ് ആത്മഹത്യയുടെ പ്രധാന കാരണങ്ങളായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ നാല് വർഷത്തിനിടെ മാത്രം 69 പോലീസുദ്യോഗസ്ഥർ കേരളത്തിൽ ആത്മഹത്യ ചെയ്തതെന്നാണ് കണക്ക്.

അമിത ജോലിഭാരത്തെത്തുടർന്നും ജോലി സമ്മർദ്ദത്തെത്തുടർന്നും സംസ്ഥാനത്ത് ആത്മഹത്യ ചെയ്യുന്ന പൊലീസുദ്യോഗസ്ഥരുടെ എണ്ണം കൂടുകയാണ്. പൊലീസുദ്യോഗസ്ഥരെ വിഷാദരോഗത്തിലേക്ക് നയിക്കുന്ന കാരണങ്ങൾ കണ്ടെത്തി പരിഹരിക്കാനുള്ള സംവിധാനങ്ങളും ഫലപ്രദമാകുന്നില്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇക്കഴിഞ്ഞ നവംബറിൽ പൊലീസ് ആസ്ഥാനത്ത് ചേർന്ന പൊലീസ് ഉന്നത തല യോഗത്തിൽ അവതരിപ്പിച്ച കണക്കാണ് അവസാനമായി ഉള്ളത്. അതിന് ശേഷവും പൊലീസിൽ ആത്മഹത്യകൾ നടന്നു.

2019 ജനുവരി മുതൽ 2023 ആഗസ്ത് വരെയുള്ള കണക്കാണ് അന്ന് അവതരിപ്പിച്ചത്. ഇത് പ്രകാരം 2019 ൽ 18 പേരും 2020 10 പേരും 2021 ൽ 8 പേരും 2022 ൽ 20 പേരും 2023 ൽ 13 പേരും ആത്മഹത്യ ചെയ്തതായാണ് കണക്ക്. തിരുവനന്തപുരം റൂറലിലാണ് ഏറ്റവും കൂടുതൽ ആത്മഹത്യ. ഇവിടെ 10 പേരാണ് ആത്മഹത്യ ചെയ്തത്. ആലപ്പുഴയിലും എറണാകുളം റൂറലിലും 7 പേർ വീതം ജീവനൊടുക്കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version