Kerala

ചിക്കൻ്റെ പൈസ നൽകിയില്ല; റിസോർട്ട് ഉടമയ്ക്ക് ആൾക്കൂട്ട മർദ്ദനമെന്ന് പരാതി

Posted on

കോഴിക്കോട്: വടകര മെഡോ വ്യൂ പാർക്ക് ഉടമയെ ആൾക്കൂട്ടം മർദ്ദിച്ചതായി പരാതി. പാർക്ക് ഉടമ ഷൗക്കത്തലി കുറ്റ്യാടി പൊലീസിൽ പരാതി നൽകി. റിസോർട്ടിൽ നൽകിയ ചിക്കൻ്റെ വില നൽകിയില്ലെന്ന് പറഞ്ഞാണ് മർദ്ദനം. പൊലീസ് പ്രതികളെ സഹായിക്കുന്നുവെന്ന് റിസോർട്ട് ഉടമ പറഞ്ഞു.

റിസോട്ടിൽ വളെര കാലമായ ചിക്കൻ നൽകുന്നവരാണ് വ്യാപാരികൾ. ദീർഘകാലമായുള്ള കുടിശ്ശികയാണ് നൽകാനുള്ളത്. അത് ആവശ്യപ്പെട്ട് രണ്ട് പേർ റിസോട്ടിൽ ചെന്നിരുന്നു. അവർക്ക് പണം നൽകാതെ വന്നപ്പോൾ കൂട്ടമായി എത്തി. റിസോർട്ടിൽ അതിക്രമിച്ച്കയറിയ ആൾക്കൂട്ടം ഉടമയെ ക്രൂരമായി മർദ്ദിച്ചു.

‘മാന്യമായ രീതിയിലാണ് അവരോട് കാര്യങ്ങൾ പറഞ്ഞത്. ഒരാഴ്ചകൊണ്ട് പേയ്മെന്റ് ചെയ്യാമെന്നും പറഞ്ഞിരുന്നു. വാക്കേറ്റമുണ്ടായി. അവർക്കുള്ള പെയ്മെൻ്റിൻ്റെ ചെക്ക് കൊടുത്തു. 30ഓളം ആളുകൾ ഉണ്ടായിരുന്നു. അവർ ഇരച്ചു കയറുകയായിരുന്നു. ശേഷം കൊല്ലട എന്ന് പറഞ്ഞായിരുന്നു ആക്രമണമെന്നാണ് പരാതി. 21,000 രൂപയാണ് ബാധ്യതയുള്ളത്. രണ്ട് മൂന്ന് തവണ ഇവർ വന്നിരുന്നു എന്നാണ് പറയുന്നത്. എനിക്കറിയില്സ’, പാർക്ക് ഉടമ റിപ്പോർട്ട് ടിവിയോട് പറഞ്ഞു.

ഷൗക്കത്തിൻ്റെ മുഖത്തും മുഖത്തെ എല്ലിലും പൊട്ടലുണ്ടെന്നാണ് വിവരം. സംഭവത്തിൽ 10 പേർക്കെതിരെയാണ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. സാധാരണ അടിപിടി കേസിലാണ് കേസെടുത്തിരിക്കുന്നതെന്നാണ് ഷൗക്കത്തലിയുടെ പരാതി. ഒരു ​ഗുണ്ടാ ആക്രമണം ആണ് നടന്നത്. അതിൻ്റെ തീവ്രത രേഖപ്പെടുത്തുന്ന അന്വേഷണമോ വകുപ്പുകളോ എഫ്ഐആറിൽ ചേർത്തിട്ടില്ലെന്നതിലാണ് പരാതിയിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version