തൃശൂർ: ചേർപ്പ് കോടന്നൂരില്‍ പൊലീസുകാരനെ തടഞ്ഞ് നിർത്തി മാരകമായി ആക്രമിച്ച സംഭവത്തില്‍ പ്രദേശത്തെ കണ്ടാലറിയുന്ന 7 പേർക്കെതിരെ ചേർപ്പ് പൊലീസ് കേസ് എടുത്തു.

ഒല്ലൂർ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ റെനീഷിനെ(38)യാണ് ആക്രമിച്ചത്.

തിങ്കളാഴ്ച രാത്രി റെനീഷ് കോടന്നൂരിലെ വീട്ടിലേയ്ക്ക് ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് കോടന്നൂർ സുബ്രഹ്മണ്യ ബാലസമാജത്തിന് മുന്നില്‍ വെച്ച് ബൈക്ക് തടഞ്ഞ് നിർത്തി അക്രമികളില്‍ ഒരാള്‍ കത്തിയെടുത്തു കുത്തുകയും മറ്റുള്ളവർ ചേർന്ന് അകാരണമായി മർദ്ദിക്കുകയും ചെയ്തത്. ചേർപ്പ് സി.ഐ പ്രദീപിൻ്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

