ജ്യൂസെന്ന് കരുതി ചെടിക്ക് ഒഴിക്കുന്ന കീടനാശിനി കഴിച്ച് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. പാലോട് പയറ്റടി പ്രിയാ ഭവനില്‍ പ്രശാന്തിന്റെയും യമുനയുടെയും മകന്‍ അഭിനവ് (11) ആണ് മരിച്ചത്.
വൈകിട്ട് 6.30ഓടെയാണ് സംഭവം. സ്‌കൂള്‍ കഴിഞ്ഞെത്തിയ അഭിനവ് റൂമില്‍ ഇരുന്ന കീടനാശിനി സോഫ്റ്റ് ട്രിങ്ക് എന്ന് കരുതി കുടിക്കുകയായിരുന്നു. ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വീട്ടില്‍ നിറയെ ചെടികളും പച്ചക്കറികളുമുള്ളതിനാല്‍ കീടനാശിനികള്‍ വാങ്ങി വയ്ക്കാറുണ്ടായിരുന്നുവെന്നാണ് വിവരം. അഭിനവ് നന്ദിയോട് നളന്ദ ടി.ടി.ഐ യില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു.